ADVERTISEMENT

തിരുവനന്തപുരം∙ അഞ്ചു തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും 5 തസ്തികകളിലേക്ക് സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. ഇടുക്കി, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (എച്ച്എസ്–വിശ്വകർമ, എൽസി/എഐ, മു‍സ്‍ലിം), കാസർകോട്, കണ്ണൂർ ജില്ലകളിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (നാച്വറൽ സയൻസ്– മലയാളം മീഡിയം – എസ്ഐയുസി നാടാർ, ഹിന്ദുനാടാർ), കണ്ണൂർ ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്– മലയാളം മീഡിയം – പട്ടികജാതി), പാലക്കാട്, കാസർകോട് ജില്ലകളിൽ എച്ച്എസ്ടി (മാത്തമാറ്റിക്സ്– മലയാളം മീഡിയം– എസ്‍സിസിസി, എൽസി/എഐ, ഹിന്ദുനാടാർ), തിരുവനന്തപുരം, ഇടുക്കി ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പിൽ ആയുർവേദ തെറപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുക.

പിഎസ്‍സി/ സെക്രട്ടേറിയേറ്റ്/ ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് /ലോക്കൽ ഫണ്ട് ഓഡിറ്റ്/ അഡ്വക്കറ്റ് ജനറൽ ഓഫിസ് എന്നിവിടങ്ങളിൽ ഓഫിസ് അറ്റൻഡന്റ്, വിവിധ ജില്ലകളിൽ മരാമത്ത് വകുപ്പിൽ (ഇലക്ട്രിക്കൽ വിങ്) ലൈൻമാൻ, സഹകരണ മേഖലയിലെ ഏപെക്സ് സൊസൈറ്റികളിൽ അസിസ്റ്റന്റ് ഗ്രേഡ് 2/ജൂനിയർ അസിസ്റ്റന്റ് – പാർട്ട് 1,2,3 (ജനറൽ കാറ്റഗറി, മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സൊസൈറ്റി ക്വോട്ട–മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിലെ സേവനം), സഹകരണമേഖലയിലെ ഏപെക്സ് സൊസൈറ്റികളിൽ ജൂനിയർ ക്ലാർക്ക് – പാർട്ട് 1,2 (ജനറൽ, സൊസൈറ്റി കാറ്റഗറി), സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ അസിസ്റ്റന്റ് (പാർട്ട്–1, ജനറൽ, പാർട്ട് 2 സൊസൈറ്റി കാറ്റഗറി) എന്നീ തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ (പീഡിയാട്രിക്സ്– എൽസി/എഐ), പാലക്കാട് ജില്ലയിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്കൃതം– തസ്തികമാറ്റം മുഖേന), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹിന്ദു നാടാർ), കോഴിക്കോട് ജില്ലയിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ – അറബിക് (എൽപിഎസ്– പട്ടികജാതി), കോഴിക്കോട് ജില്ലയിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി– എസ്‍സിസിസി) എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ജലസേചന വകുപ്പിൽ ഓവർസീയർ /ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1 (സിവിൽ– നേരിട്ടുള്ള നിയമനം–വകുപ്പുതല ക്വോട്ട), ഭൂജല വകുപ്പിൽ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും. ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (സ്റ്റാറ്റിസ്റ്റിക്സ്) തസ്തികയിലേക്ക് ഓൺലൈൻ/ഒഎംആർ പരീക്ഷ നടത്തും.

Content Highlight: PSC exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com