ADVERTISEMENT

കൊച്ചി ∙ ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ അസ്വസ്ഥരാക്കുകയാണു ബിജെപിയെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ കുറ്റപ്പെടുത്തി. രാജ്യത്തെ മതസൗഹാർദം തകർക്കുകയാണെന്നും ഇത്തരം ശക്തികൾ രാജ്യത്തിനു ഭീഷണിയാണെന്നും എൻസിപി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കു കേന്ദ്ര സർക്കാർ ഒത്താശ ചെയ്യുന്നു. ഇന്ധന വിലവർധന അടക്കമുള്ള വിഷയങ്ങളിൽ ജനശ്രദ്ധ തിരിക്കാനാണിതെന്നും മതനിരപേക്ഷ പാർട്ടികളെ അണിനിരത്തി ബിജെപിക്കെതിരായി പോരാട്ടത്തിനു എൻസിപി മുൻകൈയെടുക്കുമെന്നും പവാർ പറഞ്ഞു.

ncp
എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിലെ കാഴ്‌ച.

ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രഫുൽ പട്ടേൽ, ടി.പി.പീതാംബരൻ, മന്ത്രി എ.കെ.ശശീന്ദ്രൻ, മുഹമ്മദ് ഫൈസൽ എംപി, തോമസ് കെ. തോമസ് എംഎൽഎ, സംസ്‌ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ്, ട്രഷറർ പി.ജെ.കുഞ്ഞുമോൻ, സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.ആർ.രാജൻ, സംസ്‌ഥാന വൈസ് പ്രസിഡന്റുമാരായ പി.എം.സുരേഷ് ബാബു, പി.കെ.രാജൻ എന്നിവർ പ്രസംഗിച്ചു.

സൗഹൃദ സമ്മേളനം ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ഉദ്‌ഘാടനം ചെയ്തു. എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ അധ്യക്ഷനായി. മന്ത്രി പി.രാജീവ്, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജനതാദൾ (എസ്) പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ, തൃക്കാക്കരയിലെ ഇടതുമുന്നണി സ്‌ഥാനാർഥി ഡോ. ജോ ജോസഫ്, മന്ത്രി എ.കെ.ശശീന്ദ്രൻ, പി.എം സുരേഷ്ബാബു, പി.കെ.രാജൻ തുടങ്ങിയവർ പങ്കെടുത്തു.

ncp
എൻസിപി സംസ്ഥാന പ്രതിനിധി സമ്മേളന വേദിയിലെ കാഴ്‌ച.

English Summary: NCP national chief Sharad Pawar slams BJP over religious unity issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com