ADVERTISEMENT

തിരുവനന്തപുരം∙ ആർഎസ്എസ് മാതൃകയിൽ ബിജെപി സംഘടിപ്പിച്ച സമർപ്പണനിധി പരിപാടിയിൽ  ശേഖരിച്ചത്  8.5 കോടി രൂപ. ഏറ്റവും കൂടുതൽ പണം ശേഖരിച്ച തിരുവനന്തപുരം, തൃശൂർ ജില്ലാ കമ്മിറ്റികൾക്കു സമ്മാനമായി 15 ലക്ഷം രൂപ വീതം വിലയുള്ള കാറുകളും സംസ്ഥാന നേതൃത്വം  നൽകി. പ്രവർത്തകർ ഒരു വർഷത്തെ സമ്പാദ്യത്തിന്റെ ഒരു വിഹിതം പാർട്ടിക്കു നൽകുന്നതാണ് സമർപ്പണ നിധി.  ആർഎസ്എസ് എല്ലാവർഷവും ഗുരുദക്ഷിണ എന്ന പേരിൽ നടത്തുന്ന  പരിപാടിയെ മാതൃകയാക്കിയായിരുന്നു ശേഖരണം.  മുൻപ് ബിജെപി ഒരു വർഷം നടത്തിയിരുന്നെങ്കിലും 1.5 കോടി മാത്രമാണ് ലഭിച്ചത്.

കേരളം നടപ്പാക്കിയ മാതൃക മറ്റു സംസ്ഥാനങ്ങളിലേക്കും ദേശീയ പ്രസിഡന്റ് നിർദേശിച്ചു. ജനസംഘത്തിന്റെ സ്ഥാപകരിലൊരാളായ ദീനദയാൽ ഉപാധ്യായയുടെ സ്മൃതിദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 12 മുതൽ ഒരാഴ്ചയായിരുന്നു  നിധി ശേഖരണം. 1.78 കോടി ശേഖരിച്ച് നൽകിയ തിരുവനന്തപുരം, 1.68 കോടി നൽകിയ തൃശൂർ ജില്ലാ കമ്മിറ്റിക്കുമാണ് 15 ലക്ഷം വിലവരുന്ന കാറുകൾ സമ്മാനമായി നൽകിയത്.   20% വീതം ബൂത്ത് മുതൽ സംസ്ഥാന ഘടകംവരെ വീതിച്ചു നൽകും. 

2024 ലേക്ക് ഇന്നുമുതൽ

2024 ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപിക്കു കരുത്തുള്ള ആറ് മണ്ഡലങ്ങളിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ, മാവേലിക്കര എന്നീ മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിലും  വോട്ടിൽ പിന്നാക്കം നിൽക്കുന്ന 100 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ദേശീയ നേതാക്കള െവരെ ഇവിടെ പരിപാടിക്കെത്തിച്ചുള്ള പ്രവർത്തന പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കു ശക്തിയുള്ള ബൂത്തുകളിലാണ് കൂടുതൽ ശ്രദ്ധ. 

English Summary: BJP Samarpana Nidhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com