ADVERTISEMENT

തിരുവനന്തപുരം ∙ പീഡനത്തെ അതിജീവിച്ച നടി, മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് കേസ് അന്വേഷണം സംബന്ധിച്ച ആശങ്കകൾ അറിയിച്ചു. നീതി ഉറപ്പാക്കുമെന്നും എതിർപക്ഷത്ത് എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. കേസിൽ തുടക്കം മുതൽ സർക്കാർ ചെയ്ത കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. എന്നും അതിജീവിതയ്‌ക്കൊപ്പമാണു നിലകൊണ്ടത്. അതു തുടർന്നും ഉണ്ടാകും.

കോടതിയെ സമീപിച്ചത് സർക്കാർ നടപടിയിലെ വീഴ്ചകളുടെ പേരിലല്ലെന്ന് അതിജീവിത പറഞ്ഞു. ചില കാര്യങ്ങളിൽ അനുകൂല ഉത്തരവ് വേണം; അന്വേഷണത്തിനു കൂടുതൽ സമയവും ലഭിക്കണം. ഒപ്പം നിൽക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും അവർ നന്ദി പറഞ്ഞു. നിഷ്പക്ഷ അന്വേഷണം വേണമെന്നും തുടരന്വേഷണം അവസാനിപ്പിക്കരുതെന്നും ആവശ്യപ്പെടുന്ന നിവേദനം മുഖ്യമന്ത്രിക്കു നൽകി. തുടർന്നു മുഖ്യമന്ത്രി അടിയന്തരമായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനെയും ക്രൈംബ്രാഞ്ച് എഡിജിപി ഷേക്ക് ദർവേഷ് സാഹിബിനെയെയും വിളിച്ചുവരുത്തി കേസന്വേഷണം കാര്യക്ഷമമാക്കാനുള്ള നിർദേശങ്ങൾ നൽകി.

സർക്കാരിനെതിരെ സംസാരിച്ചിട്ടില്ലെന്നും അങ്ങനെ തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും അതിജീവിത പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ചതിനു പിന്നിൽ കോൺഗ്രസ് ആണെന്ന ആരോപണം ശരിയല്ല. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ വിമർശിച്ചതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അറിയിച്ചു.

English Summary: Actress attack case: Survivor met CM Pinarayi Vijayan at office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com