നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ മുന്നോട്ടുതന്നെ: അതിജീവിത

1248-actress
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അതിജീവിത മാധ്യമങ്ങളെ കാണുന്നു
SHARE

തിരുവനന്തപുരം ∙ നീതി ലഭിക്കാനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും എല്ലാവരും പറയുന്നതനുസരിച്ചു പ്രവർത്തിക്കാനാവില്ലെന്നും പീഡനത്തെ അതിജീവിച്ച നടി മാധ്യമങ്ങളോടു പറഞ്ഞു. തനിക്ക് ആരുടെയും വായ അടച്ചുപൂട്ടാനാവില്ല. പറയുന്നവർ പറഞ്ഞോട്ടെ. നീതി ലഭിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകും. തീർച്ചയായും സത്യാവസ്ഥ പുറത്തു വരണം.

‘കേസിൽ എനിക്കുള്ള ആശങ്കകളാണു പങ്കുവച്ചത്. അത് എന്തൊക്കെയെന്നു വെളിപ്പെടുത്തുന്നില്ല. പോസിറ്റീവായ പ്രതികരണമാണു മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. അദ്ദേഹത്തിന്റെ വാക്കുകൾ പൂർണമായും വിശ്വസിക്കുന്നു. ഇപ്പോഴത്തെ നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രിയെ കാണണമെന്നു തോന്നി. ഒരുപാടു നാളായി ഇത് ആലോചിച്ചിരുന്നു; ഇപ്പോഴാണ് ഒത്തുവന്നത്. കേസ് നീണ്ടുപോകുന്നതിൽ വിഷമമുണ്ട്’ – അവർ പറഞ്ഞു.

English Summary: Actress attack Survivor on meeting with CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA