ഇൗ മാസം കൂട്ടവിരമിക്കൽ: പെൻഷൻ‌ ആനുകൂല്യങ്ങൾ മുടങ്ങുമെന്ന് ആശങ്ക

HIGHLIGHTS
  • വിരമിക്കുന്നത് 10,207 പേർ
kerala-secretariat-1
സെക്രട്ടേറിയറ്റ് (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ സാമ്പത്തിക പ്രതിസന്ധി കാരണം നട്ടംതിരിയുന്ന സർക്കാരിനു മേൽ മറ്റൊരു ഭാരമായി ഇൗ മാസത്തെ കൂട്ട വിരമിക്കൽ. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ആകെ 10,207 ജീവനക്കാരാണ് ഇൗ മാസം വിരമിക്കുന്നത്. ഇൗ വർഷം ആകെ വിരമിക്കുന്ന 20,719 സർക്കാർ ജീവനക്കാരിൽ പകുതി പേരും ഇൗ ഒറ്റമാസം പടിയിറങ്ങുന്നതിനാൽ 1000 കോടിയിലേറെ രൂപയാണ് മേയ്, ഏപ്രിൽ മാസങ്ങളിലായി സർക്കാരിനു ചെലവിടേണ്ടി വരിക. ഇതിനും ശമ്പളവും പെൻഷനും നൽകാനും  5000 കോടി രൂപ സർക്കാർ അടുത്തയാഴ്ച കടമെടുക്കും. 

ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണു മേയിൽ കൂട്ട വിരമിക്കൽ വരുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം 25 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ മാറുന്നതിന് ട്രഷറി നിയന്ത്രണമുണ്ട്. പെൻഷൻ‌ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന് ഇൗ തടസ്സം ബാധികമാകില്ലെന്നാണു ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

English Summary: Government employees mass retirement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA