ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതി: രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചു

balachandra-kumar-case
ബാലചന്ദ്രകുമാർ
SHARE

ആലുവ∙ സംവിധായകൻ ബാലചന്ദ്രകുമാറിന് എതിരായ പീഡന പരാതിയിൽ മജിസ്ട്രേട്ട് കോടതി മുൻപാകെ അന്വേഷണ സംഘം രണ്ടാമത്തെ റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ചു യുവതി നൽകിയ സ്വകാര്യ അന്യായത്തിൽ കോടതി ആവശ്യപ്പെട്ടതനുസരിച്ചു 19നു നൽകിയ റിപ്പോർട്ട് അപൂർണമാണെന്നു കോടതി വിലയിരുത്തിയ സാഹചര്യത്തിലാണു വീണ്ടും റിപ്പോർട്ട് നൽകിയത്.

നടൻ ദിലീപിന് എതിരെ അടുത്തിടെ വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ഫെബ്രുവരിയിലാണു യുവതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യുകയോ വിശദമായി ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്നാണ് യുവതിയുടെ ആരോപണം. അന്വേഷണം നടക്കുന്നതിനിടെ പരാതിക്കാരിയെ സ്വാധീനിക്കാൻ ശ്രമം നടന്നതായും പറയുന്നു. തുടർന്നു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്ന് ആരോപിച്ചാണു യുവതി സ്വകാര്യ അന്യായം നൽകിയത്. 

English Summary: Balachandra Kumar case report submitted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS