ADVERTISEMENT

കൊച്ചി ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വ്യാജ വിഡിയോ നിർമിച്ചവരെയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാരും പൊലീസും മടിക്കുകയാണെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. വിഡിയോ നിർമിച്ചു പ്രചരിപ്പിച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് ആരാണെന്നു സിപിഎം നേതാക്കളുടെ പ്രതികരണത്തിൽ നിന്നു വ്യക്തമാണ്.

വൈകാരിക വിഷയമായി ഉയർത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനാണു സിപിഎം ശ്രമം. വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടു സിപിഎം പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലയാളികളെ സംരക്ഷിക്കുന്നതു പോലെ സിപിഎം സൈബർ ഗുണ്ടകളെയും സംരക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 

എന്റോട്ട് എങ്ങോട്ട്? വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ....

English Summary: K Sudhakaran slams allegations against Congress over fake video campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com