സന്തോഷം ഗ്രാമം പദ്ധതി 4 പഞ്ചായത്തുകളിൽ

smile-emoji
SHARE

റാന്നി ∙ സംസ്ഥാനത്ത് 4 പഞ്ചായത്തുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ‘സന്തോഷം ഗ്രാമം’ പദ്ധതി നടപ്പാക്കും. റാന്നി പെരുനാട് (പത്തനംതിട്ട), അമ്പലവയൽ (വയനാട്), ബാലരാമപുരം (തിരുവനന്തപുരം), പിരളശേരി (കണ്ണൂർ) എന്നീ പഞ്ചായത്തുകളിലാണു പദ്ധതി നടപ്പാക്കുന്നത്. 

പഞ്ചായത്തുകളിൽ ജനങ്ങൾക്കു സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാ‍യി ഭൗതിക സാഹചര്യം ഒരുക്കും. വരുമാനവും ജീവിതനിലവാരവും ഉയർത്താനുള്ള പദ്ധതി ആവിഷ്കരിക്കും. തുല്യതയും തുല്യനീതിയും ഉറപ്പാക്കും. വ്യക്തി, സാമൂഹിക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തും. തർക്കങ്ങൾ കലഹങ്ങൾ എന്നിവ ഒഴിവാക്കുക, തിന്മകൾ, ലഹരി എന്നിവയിൽ നിന്ന് ജനത്തെ മോചിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

പഞ്ചായത്ത് വികസനസമിതി, വാർ‌ഡ് വികസനസമിതികൾ, അയൽസഭകൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുകയെന്നു പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനൻ പറഞ്ഞു. 15 അംഗ സാങ്കേതിക സമിതിയും രൂപീകരിക്കും. വാർഡ് വികസനസമിതിയുടെ കീഴിൽ വനിത, യുവജനം, വയോജനം, കുട്ടികൾ എന്നിവ തിരിച്ച് ഉപസമിതികൾ രൂപീകരിക്കും.

English Summary: Santhosham gramam project in four panchayaths

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA