ADVERTISEMENT

തേനി∙ ഇടുക്കിയുടെ വാണിജ്യ സ്വപ്നങ്ങൾക്ക് പുത്തനുണർവിന്റെ ചൂളംവിളിയുമായി തമിഴ്നാട് തേനി റെയിൽവേ സ്റ്റേഷനിൽ വീണ്ടും ട്രെയിൻ എത്തി. 12 വർഷങ്ങൾക്ക് ശേഷമാണ് തമിഴ്നാടിന്റെ റെയിൽവേ മാപ്പിൽ തേനി ജില്ല ഉൾപ്പെടുന്നത്. 1928ൽ ബ്രിട്ടിഷുകാർ നിർമിച്ച മധുര–ബോഡിനായ്ക്കന്നൂർ പാത മീറ്റർഗേജ് മാറ്റി ബ്രോഡ്ഗേജാക്കുന്നതിന്റെ ആദ്യ പടിയായിട്ടാണു മധുര–തേനി പാത പൂർത്തിയായത്. ഇനി ബോഡിനായ്ക്കന്നൂരിലേക്ക് 17 കിലോമീറ്റർ റെയിൽപാതകൂടി പൂർത്തിയാകാനുണ്ട്. ഇതോടെ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ഈ റെയിൽപാത ഏറെ ഗുണകരമാകും. 

ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ ഉടുമ്പൻചോല, പീരുമേട്, ദേവികുളം മേഖലകൾക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനാണ് തേനി. കട്ടപ്പനയിൽനിന്ന് 60 കിലോമീറ്റർ ദൂരമേ തേനി റെയിൽവേ സ്റ്റേഷനിലേക്കുള്ളൂ. ഇടുക്കിയിലെ സുഗന്ധ വ്യഞ്ജന വ്യാപാരത്തിനും ഇതു വലിയ മുതൽക്കൂട്ടാകുമെന്നാണു കർഷകരുടെ പ്രതീക്ഷ. തേനിയിൽനിന്ന് കുമളി ലോവർ ക്യാംപ് വരെ റെയിൽപാത നീട്ടാനുള്ള പദ്ധതിയും റെയിൽവേയുടെ പരിഗണനയിലാണ്. ഈ പദ്ധതി യാഥാർഥ്യമായാൽ ഇടുക്കിയുടെ 7 കിലോമീറ്റർ അകലെ വരെ ട്രെയിൻ എത്തും. ദിവസേന 2 സർവീസാണുള്ളത്. 40 രൂപയാണ് ടിക്കറ്റ് ചാർജ്.

Content Highlights: Theni, Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com