ADVERTISEMENT

കൊച്ചി ∙ ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്ന തൃക്കാക്കരയിൽ പ്രാഥമിക കണക്കുകൾ പ്രകാരം 68.75% പോളിങ്. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതൃനിരയും ഒരു മാസത്തോളം ക്യാംപ് ചെയ്തു നടത്തിയ പ്രചാരണത്തിൽ പോളിങ് ഉയരുമെന്നു കരുതിയെങ്കിലും 2021 ലെ 70.36 ശതമാനത്തിന് അടുത്തെത്തിയതേയുള്ളു. അന്തിമ കണക്കിൽ ചെറിയ വ്യത്യാസം വരാം.

മണ്ഡലത്തിൽ ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണിത്. 2011 ൽ 73.62%, 2016 ൽ 74.65% എന്നിങ്ങനെയായിരുന്നു പോളിങ്. വോട്ടെണ്ണൽ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു രാത്രിതന്നെ ബാലറ്റ് യൂണിറ്റുകൾ മാറ്റി. മറ്റന്നാളാണു വോട്ടെണ്ണൽ.

Sajna Shaji Vennala Voters Thrikkakara Bypoll
തൃക്കാക്കര മണ്ഡലത്തിലെ ഏക ട്രാൻസ്ജെൻഡർ വോട്ടർ സജ്ന ഷാജി വെണ്ണല ഹൈസ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം(ഇടത്ത്), വെണ്ണല സ്കൂളിൽ വോട്ടു ചെയ്യാൻ എത്തിയവർ വരി നിൽക്കുന്നു(വലത്ത്).ചിത്രങ്ങൾ∙ ടോണി ഡൊമിനിക്

ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് രേഖപ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ 46% ആയതോടെ, മണ്ഡല ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് പ്രതീക്ഷിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം തിരക്കു കുറഞ്ഞു. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കുമ്പോൾ ചില ബൂത്തുകൾക്കു മുന്നിൽ വോട്ടർമാരുടെ നിരയുണ്ടായിരുന്നു. ഇവരെയും വോട്ട് ചെയ്യാൻ അനുവദിച്ചു. 1,96,805 വോട്ടർമാരിൽ 68,167 സ്ത്രീകളും (67.13 %) 67,152 പുരുഷന്മാരും (70.48%) ഏക ട്രാൻസ്ജെൻഡറും വോട്ടുചെയ്തു.

2016 നിയമസഭ   പോൾ ചെയ്തത്: 1,35,304   ശതമാനം:   74.65%

2019 ലോക്സഭ  പോൾ ചെയ്തത്:  1,37,413 ശതമാനം:   76.03%

2021 നിയമസഭ   പോൾ ചെയ്തത്: 1,36,570   ശതമാനം:   70.36%

2022 നിയമസഭ   പോൾ ചെയ്തത്: 1,35,279   ശതമാനം:   68.75%

English Summary: Thrikkakara by-election updates

ഇതെനിക്ക്, ഇതു നിനക്ക്: വോട്ട് ചെയ്തിറങ്ങിയ അച്ഛൻ സെബിന്റെയും അമ്മ നീതയുടെയും വിരലിൽ മഷി പുരണ്ടത് കൗതുകത്തോടെ നോക്കുന്ന ഇരട്ടക്കുട്ടികളായ ഇസബെല്ലും ഇവാൻകയും. എറണാകുളം വെണ്ണല ഗവ. എച്ച്എസ്എസിലെ പോളിങ് ബൂത്തിനു മുൻപിൽ നിന്നുള്ള ദൃശ്യം.
ചിത്രം: ടോണി ഡൊമിനിക്∙ മനോരമ
ഇതെനിക്ക്, ഇതു നിനക്ക്: വോട്ട് ചെയ്തിറങ്ങിയ അച്ഛൻ സെബിന്റെയും അമ്മ നീതയുടെയും വിരലിൽ മഷി പുരണ്ടത് കൗതുകത്തോടെ നോക്കുന്ന ഇരട്ടക്കുട്ടികളായ ഇസബെല്ലും ഇവാൻകയും. എറണാകുളം വെണ്ണല ഗവ. എച്ച്എസ്എസിലെ പോളിങ് ബൂത്തിനു മുൻപിൽ നിന്നുള്ള ദൃശ്യം. ചിത്രം: ടോണി ഡൊമിനിക്∙ മനോരമ
thrikkakara-2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com