ADVERTISEMENT

കാസർകോട് ∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ തിരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നാമനിർദേശ പത്രിക പിൻവലിപ്പിച്ചതാണു കുറ്റം. പട്ടികജാതി/പട്ടിക വർഗ അതിക്രമം തടയൽ വകുപ്പാണു(3) സുരേന്ദ്രനുൾപ്പെടെയുള്ള 6 പ്രതികൾക്കെതിരെ ചുമത്തിയത്.

പത്രിക പിൻവലിക്കാൻ പണവും സ്മാർട് ഫോണും കോഴ നൽകിയതിന് ജനപ്രാതിനിധ്യ നിയമത്തിലെ 171 ബി, ഇ വകുപ്പുകൾ പ്രകാരമാണ് നേരത്തേ കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ തെളിഞ്ഞ കൂടുതൽ കുറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (ഒന്ന്) ഇടക്കാല റിപ്പോർട്ട് നൽകിയത്.  മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കേസെടുത്തത്.  

English Summary: Manjeswaram election bribery case: New sections imposed against K Surendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com