കൊങ്കൺ ട്രെയിനുകൾക്ക് നാളെ മുതൽ സമയമാറ്റം

konkan-rail-beauty-trip1
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയത്തിൽ നാളെ മുതൽ ഒക്ടോബർ 31 വരെ മാറ്റം. കൊങ്കൺ ഭാഗത്തുനിന്നുള്ള ട്രെയിനുകൾ രണ്ടര മണിക്കൂർ വരെ വൈകും.

കേരളത്തിൽനിന്നു പുറപ്പെടുന്ന ട്രെയിനുകളുടെ പുതുക്കിയ സമയം (ബ്രാക്കറ്റിൽ നിലവിലെ സമയം):

∙ എറണാകുളം ജംക്‌ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) എറണാകുളത്തുനിന്നു രാവിലെ 10.40നു പുറപ്പെടും (ഉച്ചയ്ക്ക് 1.25).

∙ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) ഉച്ചയ്ക്ക് 2.30നു പുറപ്പെടും (വൈകിട്ട് 7.15).

∙ തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (22653) വെള്ളിയാഴ്ച രാത്രി 10നു തിരുവനന്തപുരത്തുനിന്നു പുറപ്പെടും (ശനി പുലർച്ചെ 12.30).

∙ എറണാകുളം - അജ്മേർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) ഞായർ വൈകിട്ട് 6.50ന് എറണാകുളത്തുനിന്നു പുറപ്പെടും (രാത്രി 9.25).

∙ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരുനെൽവേലിയിൽനിന്നു ജാംനഗറിലേക്കുള്ള (19577) ട്രെയിൻ രാവിലെ 5.15നു പുറപ്പെടും (രാവിലെ 8.00).

∙ വെള്ളിയാഴ്ചകളിൽ കൊച്ചുവേളിയിൽനിന്നു ഋഷികേശിലേക്കുള്ള ട്രെയിൻ (22659 ) രാവിലെ 4.50നു പുറപ്പെടും (രാവിലെ 9.10).

∙ വ്യാഴം, ഞായർ ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്നുള്ള ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് രാവിലെ 7.45നു പുറപ്പെടും (രാവിലെ 8.45).

∙ തിരുവനന്തപുരം - മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. രാവിലെ 9.15നുതന്നെ പുറപ്പെടും.

English Summary: Konkan train time schedule

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS