ADVERTISEMENT

കോഴിക്കോട്∙ ചുവപ്പുനിറം കണ്ടാൽ പോത്ത് പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പു കണ്ടാൽ പേടിയാണെന്ന് കെ.മുരളീധരൻ എംപി. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പു കണ്ടാൽ മുഖ്യമന്ത്രി. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം.

പൊതു സമ്മേളനത്തിൽ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാർത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. സ്വപ്നയുടെ മൊഴിയിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. ഇല്ലെങ്കിൽ മുഖ്യമന്ത്രിക്ക് മനസ്സമാധാനത്തോടെ പുറത്തിറങ്ങി നടക്കാൻ കഴിയില്ല. ഹിറ്റ്ലർ ഭരണമാണോ കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ ചോദിച്ചു. ഷാജ് കിരണിനെ പോലുള്ളവർ വിളിച്ചാൽ കേരളത്തിലെ പൊലീസിന് ഫോൺ എടുക്കാം. എന്നാൽ‍ ജനപ്രതിനിധികൾ വിളിച്ചാൽപ്പോലും ഈ പൊലീസ് ഫോൺ എടുക്കില്ലെന്നും മുരളീധരൻ പറഞ്ഞു.

English Summary: K Muraleedharan on CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com