ട്രാൻസ്ജെൻഡർ അറസ്റ്റ്; പൊലീസിനെതിരെ ബിജെപി

kochi-black-dress-transgender-6
SHARE

കൊച്ചി∙ മെട്രോയിൽ യാത്ര ചെയ്യാനെത്തിയ ട്രാൻസ്ജെൻഡറുകളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തുനീക്കിയ പൊലീസ് നടപടിക്കെതിരെ ബിജെപി. ട്രാൻസ്ജെൻഡറുകളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചു നിയമത്തിൽ വ്യക്തമായ പരാമർശമുണ്ടായിട്ടും കലൂർ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ മുഖ്യമന്ത്രിക്കുള്ള സുരക്ഷയുടെ കാരണം പറഞ്ഞു ട്രാൻസ്ജെൻഡറുകളെ ഉപദ്രവിക്കുകയാണു പൊലീസ് ചെയ്തതെന്നു ബിജെപി സംസ്ഥാന വക്താവ് ടി.പി.സിന്ധുമോൾ, സെക്രട്ടറി രേണു സുരേഷ് എന്നിവർ ആരോപിച്ചു.പൊലീസ് ഉപദ്രവിച്ചതിനാൽ ഇവർക്കു പരുക്കുകൾ പറ്റിയെന്നും ബിജെപി വേണ്ട നിയമസഹായം നൽകുമെന്നും പറഞ്ഞു. ഇവർക്കെതിരെ മോശം വാക്കുപയോഗിച്ച എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ നിയമനടപടി സ്വീകരിക്കണം.

English Summary: Arrest of Transgenders: BJP against police

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS