കുളിമുറിയിൽ ഒളിക്യാമറ: സിപിഎം ബ്രാഞ്ച് സെക്രട്ടറി കസ്റ്റഡിയിൽ

shajahan
ഷാജഹാൻ
SHARE

പാലക്കാട് ∙ പാർട്ടി പ്രവർത്തകയുടെ വീട്ടിലെ കുളിമുറിയിൽ ക്യാമറ വച്ചെന്ന കേസിൽ ഒളിവിലായിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് (38) ടൗൺ സൗത്ത് പൊലീസ് തമിഴ്നാട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 10നായിരുന്നു സംഭവം.

ഇന്നലെ ഇൻസ്പെക്ടർ ഷിജു ഏബ്രഹാമിന്റെ നേതൃത്വത്തിലാണു കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്. കുളിമുറിയുടെ ജനാലയിൽ ആളനക്കം തിരിച്ചറിഞ്ഞതിനെ തുടർന്നു വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി കടന്നുകളയുകയായിരുന്നു എന്നാണു പരാതി. നിലത്തു വീണ  ഫോൺ പരിശോധിച്ചു ഷാജഹാന്റേതാണെന്നു തിരിച്ചറിയുകയായിരുന്നു. തുടർന്നു വീട്ടമ്മ മൊബൈൽ ഫോൺ സഹിതം പരാതി നൽകി.

English Summary: Police arrests former CPM branch secretary for fitting spy camera in bathroom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
FROM ONMANORAMA