ADVERTISEMENT

തിരുവനന്തപുരം ∙ വിമാനയാത്ര സുരക്ഷിതമല്ലാതാകുന്ന സാഹചര്യം ആരു സൃഷ്ടിച്ചാലും നിർഭാഗ്യകരമാണെന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കു നേരെ വന്നവരെ ജയരാജൻ തടയുകയാണു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിനുള്ളിൽ പരസ്പരം പ്രശ്നം ഉണ്ടാക്കുന്ന രീതി എങ്ങനെ അനുവദിക്കാൻ കഴിയും? അതു യാത്രക്കാരിൽ ആകെ ഉണ്ടാക്കുന്ന ആശങ്ക മനസ്സിലാക്കണം. ഇങ്ങനെ ഒരു നടപടി യാദൃച്ഛികമെന്ന് അവഗണിക്കാൻ കഴിയുന്നതല്ല. റീജനൽ കാൻസർ സെന്ററിൽ പോകാനെന്ന പേരിൽ അവസാന നിമിഷം ടിക്കറ്റെടുത്ത് ഇത്രയും ചെയ്യുന്നതു നിസ്സാരമല്ല.  ഗൂഢാലോചന ഇതിനു പിന്നിലുണ്ട്. പ്രതിഷേധക്കാരിൽ ഒരാൾ പല കേസുകളിലും പെട്ടയാളാണ് എന്നാണു വിവരമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ഓഫിസുകൾക്കെതിരായുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് എൽഡിഎഫ് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പാർട്ടി ഓഫിസുകളെയും രാഷ്ട്രീയ പ്രവർത്തകരുടെ വീടുകളെയും വെറുതേ വിടണം. അതിനു വിരുദ്ധമായ പ്രവൃത്തികൾ തടയണമെന്ന കാനത്തിന്റെ നിർദേശം പൊതുവിൽ യോഗം അംഗീകരിച്ചു.

English Summary: Pinarayi Vijayan about protest against him in plane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com