ADVERTISEMENT

മുംബൈ ∙ ശ്രീലങ്ക നേരിടുന്ന കടക്കെണി പരാമർശിച്ച്, രാജ്യത്ത് ഏറ്റവും അധികം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളം അടക്കം 5 സംസ്ഥാനങ്ങളോടു തിരുത്തൽ നടപടിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലേഖനം നിർദേശിച്ചു. അനാവശ്യ ചെലവുകൾ ഉടൻ വെട്ടിക്കുറയ്ക്കാനും കടബാധ്യത നിയന്ത്രിക്കാനും നടപടി സ്വീകരിക്കണം– ഡപ്യൂട്ടി ഗവർണർ മൈക്കിൾ ദേബബ്രത പത്രയുടെ നിർദേശപ്രകാരം ഒരു സംഘം സാമ്പത്തിക ശാസ്ത്രജ്ഞർ തയാറാക്കിയ ലേഖനം കേരളം, പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളോട് നിർദേശിച്ചു.

കഴിഞ്ഞ 5 വർഷത്തിനിടെ കേരളത്തിലടക്കം കടബാധ്യതയുടെ തോത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തെക്കാൾ (ജിഎസ്‌ഡിപി) ഉയർന്നു. ഇതു ഗുരുതരാവസ്ഥയാണ്. അടിയന്തരമായി ചെയ്യേണ്ടതു അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കുകയാണ്. കടപരിധി നിയന്ത്രിച്ചുനിർത്തുകയാണു തുടർനടപടി. എന്നാൽ, ലേഖനത്തിലെ നിരീക്ഷണങ്ങൾ ആർബിഐയുടെ ഔദ്യോഗിക നിലപാടാകണമെന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

English Summary: Reserve Bank of India asks 5 states including kerala for correction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com