ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ജിഎസ്ടി വകുപ്പ് സമഗ്രമായി പുനഃസംഘടിപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചു. ജിഎസ്ടി നടപ്പാക്കിയപ്പോൾത്തന്നെ ആലോചിക്കുകയും കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പല കാരണങ്ങളാൽ ഇതു നീളുകയായിരുന്നു. നികുതി വെട്ടിപ്പ് പെരുകുകയും സർക്കാരിന്റെ നികുതി വരുമാനം പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയും ചെയ്യുന്നതു കണക്കിലെടുത്താണ് പുനഃസംഘടനയ്ക്ക് ധനവകുപ്പ് അനുമതി നൽകുന്നത്. വൈകാതെ മന്ത്രിസഭയും അംഗീകാരം നൽകും.

പുനഃസംഘടനയുടെ ഭാഗമായി പുതിയ ഓഡിറ്റ് വിഭാഗം രൂപീകരിച്ച് 750 ഉദ്യോഗസ്ഥരെ അതിൽ വിന്യസിക്കും. ഇന്റലിജൻസ് വിഭാഗത്തിനും മുൻതൂക്കം നൽകും. ജിഎസ്ടി വരുമാനം പ്രതീക്ഷിച്ചതുപോലെ ഉയരാത്തതിന് ഒരു കാരണം നികുതി ചോർച്ചയാണെന്ന വിലയിരുത്തലാണ് ധനവകുപ്പിന്. ചോർച്ച കണ്ടെത്താൻ ഓഡിറ്റിങ്ങിന് കൂടുതൽ പ്രാധാന്യം നൽകും. 

ഓഡിറ്റ് വിഭാഗത്തിലെ പുതിയ ഉദ്യോഗസ്ഥർക്ക് ജിഎസ്ടി റിട്ടേൺ ഓഡിറ്റ് ചെയ്യുന്നതിനുള്ള പരിശീലനം നൽകും. അങ്ങനെ നികുതി വെട്ടിപ്പും കുടിശികയും കണ്ടെത്താൻ കഴിയും. സ്ക്വാഡുകൾ വാഹനങ്ങളെ പിന്തുടർന്നു പിടിക്കുന്നതിനു പകരം ഇന്റലിജൻസ് സംവിധാനം ശക്തമാക്കും. ഇ–വേ ബില്ലിന്റെ കൃത്യമായ പരിശോധന വഴിയും വെട്ടിപ്പ് തടയും.

Content Highlight: Income Tax Fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com