ADVERTISEMENT

കാക്കനാട്∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രതി ദിലീപിന്റെ അടുത്ത ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ പരിശോധനയ്ക്കു വേണ്ടി ശേഖരിച്ചു.

ദിലീപിന്റെ സഹോദരൻ പി.അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി.എൻ.സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിളാണു ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശേഖരിച്ചത്. ഇന്നലെ രാവിലെ നെടുമ്പാശേരി പൊലീസിന്റെ സാന്നിധ്യത്തിലാണു ശബ്ദ സാംപിളെടുത്തത്.

കേസിലെ സാക്ഷി പി.ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ ശബ്ദസന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു. ശാസ്ത്രീയമായി ഇതു പരിശോധിച്ച് ഉറപ്പുവരുത്താനാണ് ശബ്ദ സാംപിളുകൾ ശേഖരിച്ചിട്ടുള്ളത്. ഡോ.ഹൈദരലി അടക്കമുള്ള സാക്ഷികളുടെ കൂറുമാറ്റം സംബന്ധിച്ച അന്വേഷണം തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടത്തിയിട്ടുണ്ട്. അനുബന്ധ കുറ്റപത്രത്തിൽ ഇക്കാര്യങ്ങൾ രേഖപ്പെടുത്തും.

English Summary: Audio samples of Dileep's relatives collected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com