ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ 4224 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. മൂന്നാം തരംഗത്തിനു ശേഷം പ്രതിദിന കോവിഡ് വ്യാപനം നാലായിരത്തിനു മുകളിൽ ആകുന്നത് ആദ്യമായാണ്.  ഫെബ്രുവരി 24ന് ആയിരുന്നു അവസാനമായി കോവിഡ് ബാധിതർ നാലായിരത്തിനു  മുകളിലായിരുന്നത്. 

കോവി‍ഡ് വ്യാപനം ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ലയിൽ 1170 പേർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. തിരുവനന്തപുരം  (733), കോട്ടയം (549), പത്തനംതിട്ട (309), കോഴിക്കോട് (306) എന്നീ ജില്ലകളാണ് വ്യാപനത്തിൽ എറണാകുളത്തിന് പിന്നിലുള്ളത്. 7 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ആകെ മരണം 69,904. പനി ബാധിതരുടെ എണ്ണവും ഏറുകയാണ്. ഇന്നലെ 15,922 പേരാണ് ചികിത്സ തേടിയത്. 104 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Content Highlight: Covid kerala update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com