ADVERTISEMENT

തിരുവനന്തപുരം ∙ ജനതാദൾ – എൽജെഡി ലയനത്തിന്റെ പ്രാഥമിക ഫോർമുല ആയി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് ജനതാദൾ (എസ്) പ്രസിഡന്റ് ആയ മാത്യു ടി.തോമസ് തുടരും. സെക്രട്ടറി ജനറൽ പദവി ഉൾപ്പെടെ 3 താക്കോൽ പദവി എൽജെഡിക്ക് ലഭിക്കും. ഒരു ദേശീയ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് അല്ലെങ്കിൽ സീനിയർ വൈസ് പ്രസിഡന്റ് പദവിയും എൽജെഡിക്ക് ആവും.

ലയന തുടർചർച്ച മറ്റന്നാൾ കൊച്ചിയിൽ നടക്കും. അടുത്ത മാസം ലയന സമ്മേളനം നടക്കണമെന്നാണ് ധാരണ. 27ന് ആരംഭിക്കുന്ന ഈ നിയമസഭാ സമ്മേളനത്തിലും 2 പാർട്ടികളായി തുടരും. ജില്ലാ പ്രസിഡന്റ് പദവി 7–7 ആയി വീതം വയ്ക്കും. സംസ്ഥാന നിർവാഹകസമിതിയിലും ഇരു പാർട്ടികൾക്കും തുല്യ പങ്കാളിത്തം. രണ്ടു പാർട്ടികളുടെയും നിലവിലെ സംസ്ഥാന നിർവാഹക സമിതികൾ അതേ പടി നിലനിർത്തുക എന്നതാണ് പരിഗണിക്കുന്ന ആശയം. തൽക്കാലം നിർവാഹകസമിതി വലിയ ഫോറമായി രൂപീകരിക്കാമെന്നാണ് ധാരണ.

സംസ്ഥാന നേതൃനിരയിൽ നിന്നു ചിലരെല്ലാം ഒഴിവാക്കപ്പെടുമ്പോഴത്തെ അതൃപ്തി അതുവഴി ഇല്ലാതാക്കാമെന്ന് ഇരു പാർട്ടികളുടെയും പ്രബല വിഭാഗങ്ങൾക്ക് അഭിപ്രായമുണ്ട്. എന്നാൽ ജംബോ സമിതി വേണ്ടെന്നും രണ്ടു പാർട്ടികളിൽ നിന്നും 30 പേരെ വീതം തിരഞ്ഞെടുത്ത് പുതിയ സമിതി രൂപീകരിക്കണമെന്നും മറുവാദവുമുണ്ട്.

Content Highlight: Dal merger formula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com