ADVERTISEMENT

തിരുവനന്തപുരം ∙ പാലാ ജനറൽ ആശുപത്രിക്ക് അന്തരിച്ച മുൻമന്ത്രി കെ.എം.മാണിയുടെ പേരു നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് ആശുപത്രിയെ ‘കെ.എം.മാണി സ്മാരക ഗവ. ജനറൽ ആശുപത്രി പാലാ’ എന്ന് പുനർനാമകരണം ചെയ്യും. 

1942 ജൂൺ 8നാണ് ധർമാശുപത്രിക്കു തറക്കല്ലിട്ടത്. ഇപ്പോൾ 4 ബഹുനില മന്ദിരങ്ങളും ഒട്ടേറെ ചികിത്സാ വിഭാഗങ്ങളുമുണ്ട്. 2004ൽ കെ.എം.മാണി മന്ത്രിയായിരുന്നപ്പോഴാണു ജനറൽ ആശുപത്രിയായി ഉയർത്തിയത്. 52 ഡോക്ടർമാരും നാനൂറിലേറെ ജീവനക്കാരും ആശുപത്രിയിലുണ്ട്. 

English Summary: Pala General hospital will be named as KM Mani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com