‘സീനിയർ ഡോക്ടർമാർ വീട്ടിൽ; രോഗിയെ പരിചരിച്ചത് പിജി വിദ്യാർഥികൾ’

trivandrum-suresh-kumar
സുരേഷ്കുമാർ, അവയവദാനത്തിന് കൊച്ചിയിൽ നിന്നെത്തിച്ച വൃക്ക അടങ്ങിയ പെട്ടിയമായി മെഡിക്കൽ സംഘം തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയപ്പോൾ.
SHARE

തിരുവനന്തപുരം ∙ ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ വൈകിയതിനു പിന്നാലെ രോഗി മരിച്ച സംഭവത്തിൽ ഗുരുതര വീഴ്ചകൾ വ്യക്തമാക്കി ആരോഗ്യ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ട്. രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടർമാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ പാലിച്ചില്ലെന്നു റിപ്പോർട്ടിൽ പരാമർശം. 

രോഗിയെ തുടക്കം മുതൽ പിജി വിദ്യാർഥികൾ മാത്രമാണു പരിചരിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലായിരുന്ന നെഫ്രോളജി വിഭാഗം മേധാവി പകരം ചുമതല ആരെയും ഏൽപിച്ചില്ലെന്നതും വീഴ്ചയായി ചൂണ്ടിക്കാട്ടുന്നു. ഞായറാഴ്ച വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായി പിറ്റേന്ന് റിട്ട. ഐടിഐ ഇൻസ്ട്രക്ടർ ജി.സുരേഷ് കുമാർ മരിച്ച സംഭവത്തിലാണു റിപ്പോർട്ട്.

ഞായറാഴ്ച മൂന്നരയോടെ ആശുപത്രിയിലെത്തിച്ച സുരേഷ് കുമാറിനെ ഡയാലിസിസിനു വിധേയമാക്കി. ഇതു 4 മണിക്കൂറോളം നീളുമെന്ന് അറിയാവുന്ന സീനിയർ ഡോക്ടർമാർ ശസ്ത്രക്രിയയ്ക്കു തൊട്ടുമുൻപ് എത്താമെന്നു കരുതി വീടുകളിലായിരുന്നു.

English Summary: Patient death due to delay in organ transplant - followup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS