ലോക കേരള സഭ: രണ്ടു ദിവസവും അനിത എത്തിയെന്ന് റിപ്പോർട്ട്

anitha-pullayil-1
(1) അനിത പുല്ലയിൽ ലോക കേരള സഭയുടെ സമാപനച്ചടങ്ങിനിടെ നിയമസഭാ സമുച്ചയത്തിലെത്തിയപ്പോൾ, (2) അനിത പുല്ലയിൽ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ ലോക കേരള സഭ ചേർന്ന രണ്ടു ദിവസവും പ്രവാസി വനിത അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ എത്തിയിരുന്നുവെന്നു ചീഫ് മാർഷൽ സ്പീക്കർക്കു റിപ്പോർട്ട് നൽകി. പ്രധാന ഹാളിൽ കടന്നില്ലെന്നും ഇടവഴിയിൽ വച്ചു പലരുമായും സംസാരിച്ചെന്നുമാണു റിപ്പോർട്ടിലുള്ളത്. പുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട വിവാദത്തിൽപെട്ട അനിത പുല്ലയിലിന്റെ സന്ദർശനം വിവാദമായതോടെയാണു ചീഫ് മാർഷലിനെ സ്പീക്കർ അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്.

ഏതു കവാടം വഴിയാണ് അനിത എത്തിയതെന്നു വ്യക്തമല്ല. എല്ലാ കവാടത്തിലും സിസിടിവി ഇല്ല. സഭാ ടിവിയുടെ ഓഫിസിൽ ഇരുന്ന് അനിത ജീവനക്കാരുമായി സംസാരിച്ചു. വാച്ച് ആൻഡ് വാർഡ് അനിതയെ പുറത്തെത്തിച്ചപ്പോൾ സഭാ ടിവിയിലെ ചില ജീവനക്കാർ അനുഗമിച്ചെന്നും റിപ്പോർട്ടിലുണ്ട്. നിയമസഭാ കവാടത്തിലേതടക്കം സുരക്ഷാ സംവിധാനം ശക്തമാക്കണമെന്നും കൂടുതൽ സിസിടിവികൾ സ്ഥാപിക്കണമെന്നും ശുപാർശയുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടി സ്പീക്കർ ഇന്നു തീരുമാനിക്കും.

English Summary: Anitha Pullayil at Loka Kerala meet: Chief Marshal report hand over to Speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA