കൊച്ചി∙ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്നലെയും ചോദ്യം ചെയ്തു. ഉച്ചയ്ക്കു പന്ത്രണ്ടരയോടെ കടവന്ത്ര ഗിരിനഗറിലെ ഇഡി ഓഫിസിൽ ഹാജരായ സ്വപ്നയുടെ മൊഴിയെടുപ്പ് വൈകിട്ട് 6 മണിയോടെ പൂർത്തിയായി. വരും ദിവസങ്ങളിലും മൊഴിയെടുപ്പു തുടരും. സ്വർണക്കടത്തിൽ യുഎഇ കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും പ്രമുഖരടക്കമുള്ളവരുടെ പങ്കു സൂചിപ്പിക്കുന്ന വിവരങ്ങൾ സ്വപ്ന പുറത്തുവിട്ടിരുന്നു. സമാനമായ വിവരങ്ങളാണ് ഇഡിയുടെ ചോദ്യം ചെയ്യലിലും സ്വപ്ന നൽകിയതെന്നാണു സൂചന.
English Summary: ED question Swapna Suresh