തിരുവനന്തപുരം∙ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു ഹൈക്കോടതി ജാമ്യം കൊടുത്തത് അവരുടെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാലാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കള്ളക്കേസെടുത്ത സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ പ്രഹരം കൂടിയാണിത്. കെപിസിസിയുടെ നിയമസഹായ സമിതി നടത്തിയ ഇടപെടൽ അഭിനന്ദനാർഹമാണെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എന്നെന്നേക്കുമായി ജയിലിൽ അടയ്ക്കാൻ പൊലീസും സിപിഎമ്മും ചേർന്നു നടത്തിയ ഗൂഢാലോചനയാണു ഹൈക്കോടതി ഇടപെടലിലൂടെ പൊളിഞ്ഞതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
English Summary: Flight protest: Accused get bail