എംപി ഫണ്ട് ‘കുളമാക്കിയാലും’ ഇനി ആരും ചോദിക്കില്ല!

HIGHLIGHTS
  • നിർദേശം അമൃത് സരോവർ പദ്ധതിയിൽ
moneyIllustration Contributor greenaperture
Illustration Contributor: greenaperture
SHARE

കോട്ടയം ∙ എംപിമാർക്ക് ഇനി ‘കുളം കുഴിക്കാം’! എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് കുളങ്ങൾ നിർമിക്കാനും ഉപയോഗിക്കാം. ഓരോ വർഷവും 5 കോടി രൂപയാണ് എംപി ഫണ്ട്. 

ജലസ്രോതസ്സുകളെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘അമൃത് സരോവർ പദ്ധതി’യിലാണ് ഈ അനുമതി. നിലവിലുള്ള കുളം നന്നാക്കുന്നതിനു മാത്രമേ പണം നൽകാൻ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളൂ. അമൃത് സരോവർ പദ്ധതി പ്രകാരം രാജ്യത്ത് ഓരോ ജില്ലയിലെയും 75 ജലസ്രോതസ്സുകൾ കണ്ടെത്തി സംരക്ഷിക്കും. ആവശ്യമെങ്കിൽ എംപി ഫണ്ടിൽ നിന്ന് പണം മുടക്കി പുതിയ കുളങ്ങൾ നിർമിക്കുകയും ചെയ്യാം. 

Content Highlights: Amrit sarovar scheme, MP Fund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA