ADVERTISEMENT

കൊച്ചി ∙ ലക്ഷദ്വീപിലെ സർക്കാർ ഓഫിസുകളിൽ സിബിഐയുടെ വ്യാപക പരിശോധന. ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു രണ്ടു ദിവസമായി പരിശോധനകൾ നടക്കുന്നത്. മുതിർന്ന 6 സിബിഐ ഉദ്യോഗസ്ഥരാണു ദ്വീപിൽ ആദ്യമെത്തിയത്. ഇവരെ സഹായിക്കാൻ ഇന്നലെ 23 സിബിഐ ഉദ്യോഗസ്ഥരും  കവരത്തിയിലെത്തി. ലക്ഷദ്വീപിലെ ഓഫിസുകളുമായി ബന്ധപ്പെട്ടു ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെയും ചില പരാതികളുടെയും പശ്ചാത്തലത്തിലാണു പരിശോധനയെന്നാണു സൂചന. 

ഓഫിസുകളിലെത്തി മുൻ വർഷങ്ങളിലെയുൾപ്പെടെ ഫയലുകൾ പരിശോധിക്കുകയും ഉദ്യോഗസ്ഥരോടു ചോദ്യങ്ങൾ ചോദിക്കുകയുമാണു സിബിഐ സംഘം ചെയ്യുന്നത്.

 

English Summary: CBI raid in Lakshadweep office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com