കാക്കനാട്∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ പ്രതി നടൻ ദിലീപിന്റെ ശബ്ദ സാംപിൾ വീണ്ടും പരിശോധനക്കായി ശേഖരിച്ചു. ഇന്നലെ രാവിലെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ദിലീപിനെ എത്തിച്ചാണ് സാംപിൾ എടുത്തത്.
ബുധനാഴ്ച ദിലീപിന്റെ സഹോദരൻ പി.അനൂപ്, സഹോദരി സബിത, സഹോദരിയുടെ ഭർത്താവ് ടി.എൻ.സുരാജ്, ഡോ.ഹൈദരാലി എന്നിവരുടെ ശബ്ദ സാംപിൾ എടുത്തിരുന്നു. അന്നു ദിലീപിന് ഹാജരാകാൻ കഴിയാതിരുന്നതിലാണ് ഇന്നലെ സാംപിൾ ശേഖരിച്ചത്. കേസിലെ സാക്ഷി പി.ബാലചന്ദ്രകുമാർ കൈമാറിയ തെളിവുകളിലും അന്വേഷണ സംഘം കസ്റ്റിഡിയിലെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ കണ്ടെത്തിയ ശബ്ദ സന്ദേശങ്ങളിലും ഇവരുടെയെല്ലാം ശബ്ദം പതിഞ്ഞിരുന്നു.
English Summary: Dileep appeared for the sound sample test