6 വർഷത്തെ കാത്തിരിപ്പിന് വിരാമം; മെഡിസെപ് ജൂലൈ 1 മുതൽ

health-insurance
SHARE

തിരുവനന്തപുരം∙ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപ്’ 6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആരംഭിക്കുന്നു. ആശ്രിതരടക്കം 30 ലക്ഷത്തോളം പേർക്കു പരിരക്ഷ ലഭിക്കുന്ന പദ്ധതി ജൂലൈ 1 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായും പദ്ധതിയിൽ ചേരണം. പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാർ, പാർട് ടൈം അധ്യാപകർ, എയ്ഡഡ് സ്കൂളുകളിലേത് ഉൾപ്പെടെയുള്ള അധ്യാപക-അനധ്യാപക ജീവനക്കാർ, പെൻഷൻ/കുടുംബ പെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും ഗുണഭോക്താക്കളാണ്. 

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കും ആ വിഭാഗത്തിലെ പെൻഷൻകാർക്കും താൽപര്യമെങ്കിൽ ചേരാം. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, മുഖ്യമന്ത്രി/മന്ത്രിമാർ/പ്രതിപക്ഷ നേതാവ്/ചീഫ് വിപ്/സ്പീക്കർ/ഡപ്യൂട്ടി സ്പീക്കർ എന്നിവരുടെയും ധനകാര്യ കമ്മിറ്റികളുടെ അധ്യക്ഷരുടെയും പഴ്സനൽ സ്റ്റാഫ്, പഴ്സനൽ സ്റ്റാഫായി വിരമിച്ചവർ എന്നിവർ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. ഇവരുടെ ആശ്രിതരും ഗുണഭോക്താക്കളായിരിക്കും.

∙ ജീവനക്കാരും പെൻഷൻകാരും 500 രൂപ പ്രതിമാസ പ്രീമിയം അടയ്ക്കണം. ഇൗ തുക അടുത്ത മാസത്തെ ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും കുറവു ചെയ്യാൻ തീരുമാനിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 

∙ 3 വർഷമാണു പോളിസി കാലയളവ്. ഓരോ വർഷവും ഒരു കുടുംബത്തിന് ആകെ 3 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കാം. ഇതിൽ ചെലവാകാത്ത തുകയിൽ ഒന്നര ലക്ഷം രൂപ വരെ അടുത്ത വർഷത്തെ കവറേജ് തുകയിൽ ചേർ‌ക്കാം. 

English Summary: Kerala Government starts MEDISEP

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS