ദൾ ലയനം: നേതാക്കൾ ദേവെഗൗഡയെ കാണും

HD Deve Gowda
ദേവെ ഗൗഡ
SHARE

കൊച്ചി ∙ ജെഡിഎസ് – എൽജെഡി ലയന നടപടികൾ അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്നതിനിടെ ഇരു പാർട്ടികളുടെയും നേതാക്കൾ ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ സന്ദർശിച്ചു ചർച്ചകൾ നടത്തും. ജൂലൈ ഒന്നിനു ബെംഗളൂരുവിൽ അദ്ദേഹത്തെ സന്ദർശിക്കാനാണു ധാരണ. 

ജൂലൈ 14 ന് ഇരു പാർട്ടികളുടെയും സംസ്ഥാന കമ്മിറ്റികൾ തിരുവനന്തപുരത്തു യോഗം ചേരും. ഓഗസ്റ്റിൽ ലയന സമ്മേളനം നടത്തുമെന്നാണു സൂചന. അതേസമയം, ലയനത്തിനു മുന്നോടിയായി പദവികൾ പങ്കിടുന്നതു സംബന്ധിച്ചു സംസ്ഥാന, പ്രാദേശിക തലങ്ങളിൽ ആശയവിനിമയം പുരോഗമിക്കുകയാണ്. 

എം.വി.ശ്രേയാംസ് കുമാർ നയിക്കുന്ന എൽജെഡി, ജെഡിഎസിൽ ലയിച്ചു ജെഡിഎസ് എന്ന ഒറ്റ പാർട്ടിയായി മാറാൻ നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാന, ജില്ലാ ഭാരവാഹി പദവികൾ പങ്കുവയ്ക്കുന്നതു സംബന്ധിച്ചും ധാരണയായിരുന്നു. അതേസമയം, പ്രാദേശിക തലത്തിലെ പദവികൾ പങ്കുവയ്ക്കൽ ചർച്ചകൾ പൂർണമായിട്ടില്ല.

English Summary: Kerala leaders to meet Deve gowda

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.