സംസ്ഥാനത്തു ഗുണ്ടകൾ ആയിരത്തിലേറെ; ജയിലിൽ 126 പേർ മാത്രം

attack gunda
ക്രിയേറ്റിവ്: മനോരമ
SHARE

കോട്ടയം ∙ കേസുകളുടെ കണക്ക് അനുസരിച്ചു സംസ്ഥാനത്തു ഗുണ്ടകൾ ആയിരത്തിലേറെ. എന്നാൽ ജയിലിൽ 126 പേർ മാത്രം. ഏതാനും പേരെ ഗുണ്ട ആക്ട് അനുസരിച്ചു നാടുകടത്തിയിട്ടുണ്ട്. ശേഷിക്കുന്നവർ നാട്ടിൽ വിഹരിക്കുന്നു. തടവിലായ ഗുണ്ടകളെല്ലാം സംസ്ഥാനത്തെ 4 സെൻട്രൽ ജയിലുകളിലാണ്. വിയ്യൂരിലാണു ഗുണ്ടകളിൽ അധികവും – 78 പേർ. കണ്ണൂർ സെൻട്രൽ ജയിലിൽ 45 പേരും തിരുവനന്തപുരത്തു 3 പേരും.

കഴിഞ്ഞ ദിവസത്തെ കണക്കുപ്രകാരം സംസ്ഥാനത്തെ ജയിലുകളിൽ ആകെയുള്ളത് 8416 തടവുകാർ. വിചാരണത്തടവുകാർ 967; റിമാൻഡ് പ്രതികൾ 4384. ഇതിൽ 4261 പുരുഷന്മാരും 123 സ്ത്രീകളും ഉൾപ്പെടുന്നു.

English Summary: Active goons in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS