ADVERTISEMENT

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസ് പ്രവർത്തകർ അടിച്ചുതകർത്തതിന്റെ പേരിൽ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെ സിപിഎം വിളിച്ചുവരുത്തി ശാസിച്ചു. സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ ജയിലിലായതിനാലാണ് ഇവർ രണ്ടുപേരെയും എകെജി സെന്ററിലേക്കു വിളിപ്പിച്ചത്. കുറ്റക്കാർക്കെതിരെ എത്രയും വേഗം നടപടി ഉണ്ടാകണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദേശിച്ചു.

നടപടിയുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം വി.പി.സാനു പ്രതികരിച്ചു.  പ്രതിഷേധ നീക്കം വയനാട് നേതൃത്വം അറിയിച്ചിരുന്നതായും അക്രമാസക്തമാകുമെന്നു കരുതിയില്ലെന്നും അനുശ്രീ പറഞ്ഞു. സംസ്ഥാന നേതാക്കൾ ജില്ലാ കമ്മിറ്റി വിളിച്ച് നടപടി പ്രഖ്യാപിക്കാനാണു സാധ്യത.

 

English Summary: Rahul Gandhi's office attack; CPM warns SFI leaders 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com