വൈദ്യുതി ബിൽ ഇനി എ‌സ്എംഎസ് ആയി കിട്ടും; 100 ദിവസത്തിൽ എല്ലാം ഡിജിറ്റൽ

kseb-sms
ക്രിയേറ്റിവ്: മനോരമ
SHARE

തിരുവനന്തപുരം ∙ വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുന്നു. പകരം റീഡിങ് എടുത്തശേഷം ബിൽ ഉപയോക്താവിന്റെ മൊബൈൽ ഫോണിൽ എസ്എംഎസ് സന്ദേശമായി എത്തും. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടമായാണിത്.

കാർഷിക കണക്‌ഷൻ, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്സിഡി ലഭിക്കുന്നവർ എന്നീ വിഭാഗക്കാർ ഒഴികെയുള്ള എല്ലാ ഉപയോക്താക്കളും ഓൺലൈൻ വഴിയോ മൊബൈൽ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്. 100 ദിവസത്തിനു േശഷം കാഷ് കൗണ്ടർ വഴി ബില്ലടയ്ക്കാൻ 1% കാഷ് ഹാൻഡ്‌ലിങ് ഫീസ് ഇൗടാക്കണമെന്ന ശുപാർശയും ബോർഡിനു മുന്നിലുണ്ട്.

വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ വഴി നൽകുന്ന ഗാർഹിക ഉപയോക്താക്കൾക്ക് അപേക്ഷാ ഫീസിലും ഇളവുണ്ടാകും. കടലാസ് ഫോമുകൾ വഴിയുള്ള അപേക്ഷകൾക്ക് 10% ഫീസും വർധിപ്പിക്കും. ബിപിഎൽ, കാർഷിക ഉപയോക്താക്കൾക്ക് ഇൗ വർധന ബാധകമല്ല.

കൺസ്യൂമർ നമ്പർ തന്നെ വെർച്വൽ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളിൽ പണമടയ്ക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇത് ഒരു മാസത്തിനകം നടപ്പാകും.

സമ്പൂർണമായ ഇ–പേയ്മെന്റ് സംവിധാനം ഈ സാമ്പത്തിക വർഷാവസാനത്തോടെ ഏർപ്പെടുത്തുകയാണു ലക്ഷ്യം. സബ്സിഡി ഉപയോക്താക്കൾക്ക് ഇത് ബാധകമല്ല.

പുതിയ നിരക്ക് അടുത്ത മാസത്തെ ബില്ലിൽ

തിരുവനന്തപുരം ∙ പുതുക്കിയ വൈദ്യുതി നിരക്കുകൾ ഉൾപ്പെടുത്തിയുള്ള ബിൽ അടുത്ത മാസം മുതൽ നൽകും. നിരക്കുകൾ ഇന്നലെ പ്രാബല്യത്തിലായി. പുതുക്കിയ നിരക്കുകൾക്ക് അടുത്ത വർഷം മാർച്ച് 31 വരെയാണു പ്രാബല്യം.

English Summary: Electricity bill via SMS

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കാത്തിരിപ്പോടെ ലോക സിനിമാ പ്രേക്ഷകർ

MORE VIDEOS