സ്ത്രീപീഡനം: വ്യാജ പരാതിക്ക് എതിരെ സർക്കുലർ

ക്രിയേറ്റിവ്: മനോരമ
SHARE

തിരുവനന്തപുരം ∙ ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീപീഡന പരാതി നൽകിയ ശേഷം അന്വേഷണഘട്ടത്തിൽ പരാതിയിൽ നിന്ന് പിന്നാക്കം പോകുന്നവർക്കെതിരെ കർശന താക്കീതുമായി ടൂറിസം ഡയറക്ടറുടെ സർക്കുലർ.  വകുപ്പിലെ വനിതാ ജീവനക്കാർക്കായി  പുറത്തിറക്കിയ  സർക്കുലറിൽ, വ്യാജമായി പരാതി നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് പറയുന്നു. പീഡനത്തിന്  പരാതി കൊടുക്കുന്നതു തടയാനുള്ള നീക്കമാണു സർക്കുലറിനു പിന്നിലെന്ന് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുകയും ചെയ്തതോടെ സർക്കുലർ വിവാദമായി. 

പീഡന പരാതി നൽകുകയും ഇതിൽ വകുപ്പ‌ുതല അന്വേഷണം നടത്തുകയും ചെയ്യുമ്പോൾ ചില പരാതിക്കാർ പിന്മാറുന്നു.  അന്വേഷണത്തിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ സമയനഷ്ടമാണ് ഇതുമൂലമുണ്ടാകുന്നത്. ചില ജീവനക്കാർ അടിസ്ഥാന രഹിതമായ പരാതി ഉന്നയിക്കുകയാണെന്നും ഇതു വകുപ്പിന്റെ സൽപ്പേരിനു കളങ്കമാകുന്നുവെന്നും ‍‍‍ഡയറക്ടർ വി.ആർ. കൃഷ്ണതേജയുടെ പേരിലുള്ള സർക്കുലറിൽ  പറയുന്നു.

English Summary: Sex assault case, Complaint

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വണ്ടി ഏതായാലും ഓടിക്കാൻ പ്രീതു റെഡിയാണ് | Preethu Rachel Mathew | Lady Driver

MORE VIDEOS