ഗാന്ധിപ്രതിമ തകർത്തതിന് 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Beheading of Gandhi statue
പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ, തകർക്കപ്പെട്ട ഗാന്ധി പ്രതിമ
SHARE

പയ്യന്നൂർ ∙ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസും അതിനു മുന്നിലെ ഗാന്ധിജിയുടെ പ്രതിമയും തകർത്ത കേസിൽ 2 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. പയ്യന്നൂർ നോർത്ത് മേഖലാ കമ്മിറ്റി അംഗങ്ങളായ ടി.അമൽ (23),  എം.വി.അഖിൽ (25) എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രിക്കു നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായതിനു പിന്നാലെ ഈ മാസം 12നു രാത്രിയാണ് പയ്യന്നൂർ കോൺഗ്രസ് ഓഫിസിനു നേരെ ആക്രമണമുണ്ടായത്. 15 പേർക്കെതിരെ കേസ് എടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.

English Summary: Beheading of Gandhi statue: Two DYFI workers arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS