ഗാന്ധിചിത്രം തകർത്തവരോ ഗാന്ധിശിഷ്യർ: മുഖ്യമന്ത്രി

pinarayi-gandhi-photo
മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ, രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ ഗാന്ധിജിയുടെ ചിത്രം തറയിൽ വീണു കിടക്കുന്നു. ചിത്രങ്ങൾ: മനോരമ
SHARE

തിരുവനന്തപുരം ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിൽനിന്ന് എസ്എഫ്‌ഐക്കാർ മടങ്ങിയശേഷമാണ് ഗാന്ധിജിയുടെ ചിത്രത്തിനു നേരെ ആക്രമണമുണ്ടായതെന്നും ആ ചിത്രം തകർത്തവരാണോ ഗാന്ധിശിഷ്യന്മാരെന്നും കോൺഗ്രസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗാന്ധി ഘാതകരെക്കാൾ ഗാന്ധിനിന്ദ നടത്തുന്നവരാണ് സിപിഎമ്മുകാരെന്നും പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടിയതു മുഖ്യമന്ത്രി മറന്നോ എന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ തിരിച്ചടിച്ചു.

മുഖ്യമന്ത്രിയുടെ വാദം: ആക്രമണത്തിനു ശേഷമുള്ള ഓഫിസ് ദൃശ്യങ്ങളിൽ ഗാന്ധിജിയുടെ ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നെ ആരാണു തകർത്തത്?

സതീശന്റെ മറുചോദ്യം: അന്വേഷണത്തിന് എഡിജിപിയെ നിയമിച്ചിരിക്കെ, എന്തടിസ്ഥാനത്തിലാണ് ഈ ആരോപണം ? പൊലീസ് റിപ്പോർട്ട് ലഭിച്ചോ ? സീൻ മഹസർ പോലുമെടുക്കാതിരിക്കെ എങ്ങനെ ഈ നിഗമനത്തിലെത്തി? മുഖ്യമന്ത്രി ഇങ്ങനെ പ്രഖ്യാപിച്ച സ്ഥിതിക്ക് മാറ്റിപ്പറയാനും റിപ്പോർട്ട് നൽകാനും എഡിജിപിക്കു കഴിയുമോ ? ഇതു നിയമവിരുദ്ധമാണ്.

English Summary: CM Pinarayi Vijayan slams Congress over Rahul Gandhi's office attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS