തിരുവനന്തപുരം ∙ വിമാനത്തിൽ തനിക്കു നേരെ നടന്ന അക്രമത്തെക്കുറിച്ചു പറയണമെങ്കിൽ 2–3 മണിക്കൂറെങ്കിലും പത്രസമ്മേളനം നീട്ടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്തിൽ എന്താണു നടന്നതെന്നു വിശദീകരിക്കാമോ എന്ന ചോദ്യത്തോടായിരുന്നു ഈ പ്രതികരണം. വിമാനത്തിലെ അക്രമികൾക്കു കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പിന്തുണ നൽകിയതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
നിയമസഭയിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചു പത്രസമ്മേളനം നിർത്തി മടങ്ങുമ്പോൾ മുഖ്യമന്ത്രിയോടു ചോദിച്ചെങ്കിലും, ഇതു നേരത്തേ ചോദിക്കാമായിരുന്നു എന്നായിരുന്നു പ്രതികരണം. മറ്റൊന്നും പറഞ്ഞില്ല.
English Summary: Pinarayi Vijayan against protest in plane