കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകർത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണക്കോടതി ഇന്നു വിധി പറയും.
കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവു നശിപ്പിച്ചെന്നുമാരോപിച്ചാണു പ്രോസിക്യൂഷൻ ഹർജി നൽകിയത്. എന്നാൽ ബാലചന്ദ്രകുമാറും അന്വേഷണ ഉദ്യോഗസ്ഥനും ചേർന്നുണ്ടാക്കിയ തിരക്കഥയാണു വെളിപ്പെടുത്തലെന്നും സാക്ഷികളെ സ്വാധീനിച്ചതിനു തെളിവില്ലെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. വിചാരണക്കോടതി ജഡ്ജി ഹണി എം.വർഗീസാണു ഇരുകക്ഷികളുടെയും വാദം കേട്ട ശേഷം ഇന്നു വിധി പറയുന്നത്.
English Summary: Verdict on Dileep's bail cancellation today