‘കൂപമണ്ഡൂക’ത്തിന്റെ പേരിൽ മുഖ്യമന്ത്രിയും സതീശനും തമ്മിൽ വാക്‌പോര്

pinarayi-satheesan
SHARE

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുൻപു വാർത്താസമ്മേളനത്തിൽ നടത്തിയ കൂപമണ്ഡൂകം പ്രയോഗത്തിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനും സതീശനും തമ്മിൽ നിയമസഭയിൽ വാക്‌പോര്. കൂപമണ്ഡൂകം എന്നു മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചതു തെറ്റായിപ്പോയി എന്നു ഭരണപക്ഷത്തുനിന്ന് എ.എൻ.ഷംസീർ പറഞ്ഞതാണ് ആരോപണങ്ങൾക്കു തുടക്കമിട്ടത്. 

കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി കൂപമണ്ഡൂകത്തെപ്പോലെ ആകരുതെന്നു താൻ പറഞ്ഞത് വാക്കിന്റെ അർഥമായ പൊട്ടക്കിണറ്റിലെ തവള എന്ന അർഥത്തിൽ അല്ലെന്നും ഇടുങ്ങിയ ചിന്താഗതി എന്നാണ് ഉദ്ദേശിച്ചതെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെക്കുറിച്ച് അവാസ്തവമായ കാര്യങ്ങൾ മുഖ്യമന്ത്രി പറഞ്ഞതിനാലാണ് ആ പ്രയോഗം നടത്തിയത്.

ഗുജറാത്ത് കലാപത്തിന് ഇരയായ സാകിയ ജാഫ്രിയയെ സോണിയ ഗാന്ധി സന്ദർശിച്ചില്ലെന്ന് മുൻ ഡിജിപി ആർ.ബി.ശ്രീകുമാർ എഴുതിയ പുസ്തകത്തിൽ ഉണ്ടെന്ന് കെ.ടി.ജലീലും പിന്നീട് മുഖ്യമന്ത്രിയും ചർച്ചയ്ക്കിടെ പറഞ്ഞു. എന്നാൽ, സാകിയ ജാഫ്രിയയെ സർക്യൂട്ട് ഹൗസിൽ വച്ചു സോണിയ ഗാന്ധി കണ്ടുവെന്ന് അവരുടെ മകൻ പറഞ്ഞിട്ടുണ്ടെന്നും അവരുടെ വീട് കലാപസമയത്ത് പൊലീസ് വലയത്തിലായതിനാൽ അങ്ങോട്ടു പോകാൻ അനുവാദമില്ലായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി. 

English Summary: War of words between Pinarayi Vijayan and V.D. Satheesan in assembly

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS