ADVERTISEMENT

തിരുവനന്തപുരം∙ 3 കോടി രൂപയിൽ താഴെ ചെലവു വരുന്ന പദ്ധതികളുടെ ഉദ്ഘാടനം വിപുലമായി വേണ്ടെന്നും ചീഫ് എൻജിനീയർ റിബൺ മുറിക്കുന്ന ചടങ്ങിൽ ഒതുക്കണമെന്നും കെഎസ്ഇബിയിൽ നിർദേശം. ചെലവു ചുരുക്കൽ നടപടികളെടുത്തു മുണ്ട് മുറുക്കിയുടുക്കണമെന്ന വൈദ്യുതി മന്ത്രിയുടെ നിർദേശത്തെ തുടർന്നാണു നടപടി.

2022–’23, 2023–’24, 2024–’25 സാമ്പത്തിക വർഷത്തിൽ മാറ്റിവയ്ക്കാൻ കഴിയുന്ന പദ്ധതികൾ അങ്ങനെ ചെയ്യണമെന്നും നിലവിൽ നടക്കുന്ന പദ്ധതികളുടെ ചെലവ് മുൻ നിശ്ചയിച്ച തുകയിൽ കൂടാൻ പാടില്ലെന്നും നിർദേശമുണ്ട്. തസ്തിക സൃഷ്ടിക്കൽ, വാഹനം വാങ്ങൽ, ഓഫിസ് കെട്ടിടങ്ങളുടെ നിർമാണം എന്നിവയിലും കർശന നിയന്ത്രണം വേണമെന്നും നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ യോഗങ്ങൾ വിഡിയോ കോൺഫറൻസിലേക്കു മാറ്റണം. ഓഫിസർമാർക്കായി കാറുകൾ വാങ്ങാനുള്ള തീരുമാനം നീട്ടിവയ്ക്കും. 

പുതിയ ഓഫിസ് കെട്ടിടങ്ങളുടെ നിർമാണത്തിനുള്ള ഭരണാനുമതിയും ഇനി ഉത്തരവ് ഉണ്ടാകുന്നതുവരെ പാടില്ല. കേന്ദ്ര പദ്ധതിയുടെ സംസ്ഥാന വിഹിതത്തിലും വിശേഷ ധനകാര്യ സഹായ പദ്ധതിക്കുമൊഴികെ എല്ലാ പദ്ധതികൾക്കും നൽകേണ്ട തുകയിൽ 15% ഇൗ സാമ്പത്തിക വർഷം വെട്ടിക്കുറയ്ക്കും. കഴിഞ്ഞ മൂന്ന് മാസത്തെ ഉപയോഗം പരിശോധിച്ച് സജീവമല്ലാത്ത ലാൻഡ് ഫോണുകൾ ഓഫിസുകളിൽ നിന്ന് തിരിച്ചെടുക്കും.

English Summary: Cost cutting in KSEB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com