ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് (കരുതൽ ഡോസ്) വിതരണം മന്ദഗതിയിലായതു മൂലം വാക്സീൻ പാഴാകുമോയെന്ന് ആശങ്ക. 3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്സീൻ കാലാവധി പിന്നിട്ടു പാഴാകുമെന്നാണു വിവരം. 

വാക്സീൻ കാലാവധി തീരുന്നതു ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനു കത്തെഴുതിയിരുന്നു. കേന്ദ്രത്തിന്റെ കണക്കുപ്രകാരം സംസ്ഥാനങ്ങളുടെ പക്കൽ ഇപ്പോഴും 11.81 കോടി ഡോസ് ബാക്കിയാണ്. കഴിഞ്ഞ ഡിസംബറിൽ ഉൽപാദനം നിർത്തിയ സീറം ഇൻസ്റ്റിറ്റ്യൂട്ട് തങ്ങളുടെ കയ്യിൽ 20–25 കോടി ഡോസ് സ്റ്റോക്കുണ്ടെന്നാണു വ്യക്തമാക്കിയിരുന്നത്.

സെപ്റ്റംബറോടെ ഇതിൽ 20 കോടി ഡോസെങ്കിലും കാലാവധി കഴിയുന്നതോടെ ഇവ നശിപ്പിക്കേണ്ടി വരുമെന്നാണ് കമ്പനി സൂചിപ്പിച്ചിട്ടുള്ളത്. നിലവിൽ പ്രതിദിനം 12 ലക്ഷത്തിനു മുകളിൽ കുത്തിവയ്പു നടക്കുന്നുണ്ട്. ഇതിൽ മൂന്നാം ഡോസ് കുത്തിവയ്പെടുക്കുന്നവരുടെ എണ്ണം 3–4 ലക്ഷം വരെയാണ്.

English Summary: Covid vaccine third dose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com