വിജയ് ബാബു; അപ്പീലുമായി സർക്കാർ സുപ്രീം കോടതിയിൽ

vijay-babu-1248-23
വിജയ് ബാബു
SHARE

ന്യൂഡൽഹി ∙ നടൻ വിജയ് ബാബുവിനു മുൻകൂ൪ ജാമ്യം നൽകിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. മതിയായ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സർക്കാർ ചൂണ്ടിക്കാട്ടുന്നു. വിജയ് ബാബു വിദേശത്തിരുന്നാണു ജാമ്യാപേക്ഷ നൽകിയതെന്നും ചൂണ്ടിക്കാട്ടി. പ്രതികളെ കൈമാറുന്നതിനു കരാർ ഇല്ലാത്ത രാജ്യത്തേക്കാണ് വിജയ് ബാബു കടന്നു കളഞ്ഞത്. ഇടക്കാല ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

English Summary: Government approached SC against bail granted to Vijay Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS