ആറന്മുളക്കണ്ണാടിക്ക് നയതന്ത്ര ചാനൽ എന്തിന്? സതീശൻ

VD Satheesan (Photo - Manorama)
വി.ഡി. സതീശൻ (ഫയൽ ചിത്രം: മനോരമ)
SHARE

തിരുവനന്തപുരം ∙ ആറന്മുളക്കണ്ണാടി കൊണ്ടുപോകാൻ എന്തിനാണു വിമാനത്താവളത്തിലെ നയതന്ത്ര ചാനലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ദുബായിലേക്കു പോയപ്പോൾ ബാഗ് മറന്നിട്ടില്ലെന്നാണു മുഖ്യമന്ത്രി ആദ്യം നിയമസഭയിൽ മറുപടി നൽകിയത്. ബാഗ് മറന്നെന്നും സ്വപ്ന വഴി നയതന്ത്ര ചാനലിലൂടെ കൊണ്ടുപോയെന്നുമുള്ള എം.ശിവശങ്കറിന്റെ മൊഴി ചൂണ്ടിക്കാണിച്ചപ്പോൾ ആ നിലപാടു മാറ്റി. നയതന്ത്ര ചാനലിലാണെങ്കിലും വ്യക്തിയാണു കൊണ്ടുപോയതെന്നും വ്യക്തികൾ കൊണ്ടുപോകുന്നതു സ്ക്രീൻ ചെയ്യുമെന്നും മുഖ്യമന്ത്രി മാറ്റിപ്പറഞ്ഞു.

കസ്റ്റംസ് പരിശോധനയില്ലാതെ കൊണ്ടുപോകാനാണു നയതന്ത്ര ചാനലിനെ ആശ്രയിക്കുന്നത്. സമ്മാനം നൽകാൻ കേരളത്തിൽനിന്നു കൊണ്ടുപോയ ആറന്മുളക്കണ്ണാടിക്ക് എന്തിനാണു കസ്റ്റംസ് പരിശോധന ഇല്ലാത്ത നയതന്ത്ര ചാനലെന്നു സതീശൻ ചോദിച്ചു. ഈ ചോദ്യങ്ങൾക്കൊന്നും മുഖ്യമന്ത്രി വ്യക്തമായ ഉത്തരം പറയുന്നില്ല – സതീശൻ പറഞ്ഞു.

∙ ‘സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാൻ സാധ്യമല്ല. പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. സ്വർണക്കടത്ത്, കറൻസി കടത്ത് തുടങ്ങിയവയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണം.’ – കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

English Summary: Why diplomatic channel for aranmula mirror asks V.D. Satheesan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS