ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ എംപാനൽ ചെയ്തത് തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററും തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററും ഉൾപ്പെടെ 143 സർക്കാർ ആശുപത്രികൾ. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള പ്രധാന ആശുപത്രികൾ ഇതിലുണ്ട്. 240 സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി. ഇതുവരെ മെഡിസെപ്പിൽ എംപാനൽ ചെയ്ത ആശുപത്രികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.

സ്വകാര്യ മേഖലയിലേത് ഉൾപ്പെടെ പ്രധാന ആശുപത്രികളെയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ചർച്ചകൾ നടക്കുകയാണ്. തിരുവനന്തപുരത്തെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട‍് ഓഫ് മെഡിക്കൽ സയൻസസുമായും ചർച്ച തുടരുന്നു.

ഓരോ ജില്ലയിലും എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികളുടെ എണ്ണം: കാസർകോട്–7, കണ്ണൂർ–11, കോഴിക്കോട്–26, വയനാട്–5, മലപ്പുറം–34, പാലക്കാട്–10, തൃശൂർ–18, എറണാകുളം–35, ഇടുക്കി–6, കോട്ടയം–12, ആലപ്പുഴ–15, പത്തനംതിട്ട– 15, കൊല്ലം–22, തിരുവനന്തപുരം–24. സംസ്ഥാനത്തിനു പുറത്തെ 12 ആശുപത്രികളും പട്ടികയിലുണ്ട്. ചെന്നൈ–1, കോയമ്പത്തൂർ–3, ഡൽഹി–1, കന്യാകുമാരി–1, മധുര–1, മംഗളൂരു–1, മുംബൈ–1, സേലം–2, തിരുപ്പൂർ–1 വീതം ആശുപത്രികളാണു പട്ടികയിലുള്ളത്.

English Summary: 143 government hospitals in Medisep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com