മിന്നലിനും ശക്തമായ മഴയ്ക്കും സാധ്യത; തിരുവനന്തപുരം ഒഴികെ ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

rain-kannur-1
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ മാസം 5 വരെ ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെ ഫലമായിട്ടാണ് 5 വരെ വ്യാപകമായ മഴ ലഭിക്കുക. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും നാളെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണു സാധ്യത.

കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിനു കടലിൽ പോകാൻ പാടില്ല.

ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറണം. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് മിന്നൽ ഏൽക്കാനുള്ള സാധ്യത വർധിപ്പിക്കും. മിന്നലുള്ള സമയത്തു വാഹനത്തിനകത്താണെങ്കിൽ അവിടെ തുടരുക. മിന്നലുള്ള സമയത്തു കുളിക്കുന്നതും ടാപ്പുകളിൽ നിന്നു വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 

English Summary: Heavy rain expected in kerala; yellow alert declared

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS