മുഖ്യമന്ത്രിക്കെതിരെ കുഴൽനാടന്റെ അവകാശ ലംഘന നോട്ടിസ്

HIGHLIGHTS
  • തെളിവുകളും സ്പീക്കർക്കു നൽകി
cm-mathew
പിണറായി വിജയൻ, മാത്യു കുഴൽനാടൻ
SHARE

തിരുവനന്തപുരം∙ സ്വർണക്കടത്തുകേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടു നടന്ന അടിയന്തരപ്രമേയ ചർച്ചയിൽ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചുവെന്നു പരാതിപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് അവകാശ ലംഘന നോട്ടിസ് നൽകി.

മുഖ്യമന്ത്രിയുടെ മകൾ വീണാവിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ അവരുടെ ‘മെന്റർ’ ആണെന്നു പറഞ്ഞിരുന്നത് കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. ഇതിനു നൽകിയ മറുപടിയിൽ ‘മാത്യു കുഴൽനാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി മകളുടെ മെന്റർ ആണെന്ന് ഒരു ഘട്ടത്തിലും അവർ പറഞ്ഞിട്ടില്ല എന്നും എന്തും പറയാമെന്നാണോ’ എന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ ചോദിച്ചു.

വെബ്സൈറ്റിന്റെ ആർക്കൈവ്സ് രേഖ പ്രകാരം 2020 മേയ് 20 വരെ കമ്പനിയുടെ സ്ഥാപകരുടെ മെന്റർ ആണ് ജെയ്ക് ബാലകുമാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അവകാശ ലംഘന നോട്ടിസിൽ മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിലും വീണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ തെളിവുകൾ കൂടി മാത്യു നോട്ടിസിന് ഒപ്പം സ്പീക്കർക്കു നൽകി.

English Summary: Notice of breach of privilege against CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS