ന്യൂഡൽഹി ∙ പീഡനക്കേസിൽ നടൻ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നടി സുപ്രീംകോടതിയെ സമീപിച്ചു. നേരത്തെ, സംസ്ഥാന സർക്കാരും കോടതിയിൽ ഹർജി നൽകിയിരുന്നു. മുൻകൂർജാമ്യം ലഭിച്ച ശേഷം മാത്രം വിദേശത്തു നിന്നെത്തി പൊലീസിനു മുന്നിൽ കീഴടങ്ങിയ നടപടി ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. വിജയ് ബാബു നിയമത്തെ വെല്ലുവിളിക്കുകയാണ്, സ്വാധീനമുള്ളയാളായതിനാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ട് തുടങ്ങിയ വിഷയങ്ങളാണു ചൂണ്ടിക്കാട്ടുന്നത്.
English Summary: Cancellation of anticipatory bail: rape survivor approaches SC against Vijay Babu