ADVERTISEMENT

തിരുവനന്തപുരം ∙ ബ്രൂവറി ഡിസ്റ്റിലറി ഇടപാടു കേസിൽ സത്യം തെളിയും വരെ പോരാട്ടം തുടരുമെന്നും അതീവ രഹസ്യമായി നടന്ന വൻ അഴിമതിയായിരുന്നു അതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഊ‍രും പേരുമില്ലാത്ത കമ്പനികൾക്കു വ്യവസായ വകുപ്പ് ഭൂമി പതിച്ചു നൽകിയതിനു പിന്നിൽ അഴിമതി തന്നെയായിരുന്നു ലക്ഷ്യം. വ്യവസ്ഥാപിത നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണു സിപിഎം അനുഭാവികൾക്കു കിൻഫ്രയുടെ ഭൂമി അനുവദിച്ചത്. അതുകൊണ്ടാണു വിജിലൻസ് കോടതിയിൽ അന്നത്തെ വ്യവസായ മന്ത്രി ഇ.പി.ജയരാജനെയും കൃഷി മന്ത്രിയായിരുന്ന വി.എസ്.സുനിൽ കുമാറി‍നെയും സാക്ഷികളാ‍ക്കിയത്.

തനിക്കു രേഖകൾ നൽകാൻ കഴിയില്ലെന്ന സർക്കാർ വാദം കോടതി തള്ളിയതു പ്രഥമദൃഷ്ട്യാ അഴിമതി നടന്നുവെന്ന് ബോധ്യപ്പെട്ടതു കൊണ്ടാണെന്നു രമേശ് പറഞ്ഞു.

English Summary: Ramesh chennithala on Brewary case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com